Reception after marriage of Renjith and Manju
ഡിസംബര്‍ 5, 2010
Part-1
Part-2
Part-3
Part-4
Part-5
Part-6
രഞ്ജിത്തും മഞ്ജുവുമായുള്ള വിവാഹം
ഡിസംബര്‍ 4, 2010
ഇവരുടെ വിവാഹം 2010 നവംബര്‍ 14 ന് ആറ്റുകാല്‍ ദേവീ ആഡിറ്റോറിയത്തില്‍വെച്ച് 11.25 നും 12 നും മധ്യേ ഉള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടന്നു.
ശ്രീമതി രാധയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു
ഓഗസ്റ്റ് 20, 2010
ഇടത് നിന്ന് വലത്തേയ്ക് – ശ്രീ മധുസൂധനന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, മഞ്ജു, ശ്രീമതി രാധ, ജലജകുമാരി
ശ്രീകണ്ഠേശ്വരം കുഞ്ചുവീട് ലൈനില്‍ TC – 28/1607 ല്‍ ശ്രീ മധുസൂധനന്‍ നായരുടെ ഭാര്യ (മഞ്ജുവിന്റെ അമ്മ. രഞ്ജിത്തുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതാണ്) ശ്രീമതി രാധ (58 വയസ്) 19-08-09 ന് രാവിലെ 2.30 AM ന് നമ്മെ വിട്ട് പിരിഞ്ഞു. പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിലേക്കായി പ്രാര്‍ത്ഥിക്കുന്നു. സഞ്ചയനം 24-08-2010 ചൊവ്വാഴ്ച രാവിലെ 8.30 ന് ശ്രീകണ്ഠേശ്വരത്തുള്ള വസതിയില്‍ നടക്കും.
ശങ്കരപ്പിള്ളയുടെയും ചെല്ലമ്മയുടെയും കുടുംബം
മേയ് 22, 2007
ഞങ്ങള്‍ നാല്‍വറുടെ അച്ഛനും അമ്മയും
മൂത്ത മകന്‍ സോമശേഖരന്‍ നായര്‍ ഭാര്യ ഇന്ദിര സോമന്‍
സോമശേഖരന്‍ നായര്‍ കേരളപോലീസില്‍ ഡിവൈഎസ്‌പി ആയിരുന്നു. സി.ബി.ഐ (മദ്രാസ്) യിലേയ്ക്ക് മാരുകയും അവിടെനിന്ന് പെന്‍ഷനാകുകയും ചെയ്തു. ഭാര്യ ഇന്ദിര സോമന്‍ മദ്രാസ് യു.എസ്.ഐ.എസ് ഡയറക്ടറായി പെന്‍ഷനായി.
ഇവര്‍ക്ക് രണ്ട് മക്കള്‍
മൂത്തമകള്‍ ഡോ.അഞ്ജലി അയ്യപ്പന്‍ ഭര്‍ത്താവ് അയ്യപ്പന്‍. ഇവര്‍ അമേരിക്കയില്‍ ജോലിചെയ്യുന്നു. ഇവരുടെ മകന്‍ വിനയ് വിദ്യാര്‍ത്ഥിയാണ്.
രണ്ടാമത്തെ മകന്‍ വിനീത് ഭാര്യ സുമിത്ര. ഇവര്‍ രണ്ടുപേരും അമേരിക്കയില്‍ ജോലിചെയ്യുന്നു. ഇവരുടെ മകന്‍ അഭയ് നഴ്‌സറിയില്‍ പോകുന്നു.
രണ്ടാമത്തെ മകള്‍ സരോജിനിയമ്മ ഭര്‍ത്താവ് ഗോപാലന്‍ നായര്‍
സരോജിനിയമ്മ തിരുമല എ.എം.എച്ച്.എസ്.എസ് ലെ ഹൈസ്കൂള്‍ അധ്യാപികയായിരുന്നു പെന്‍ഷനായി. ഭര്‍ത്താവ് ഗോപാലന്‍ നായര്‍ ഗവണ്മെന്റ് പ്രസില്‍ നിന്നും പെന്‍ഷനായി.


